മെട്രോകോച്ച് നിർമാണത്തിൽ വൻകിട കോർപറേറ്റുകൾക്ക് ഭീഷണിയായതോടെ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് എർത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) 720 കോടി രൂപയ്ക്ക് കേന്ദ്രസർക്കാർ വിൽക്കാനൊരുങ്ങുന്നു. അടുത്തുതന്നെ ഉത്തരവിറങ്ങും. രാജ്യത്ത് മെട്രോ റെയിൽകോച്ച് നിർമിക്കുന്ന ഏക പൊതുമേഖലാസ്ഥാപനമാണ് 50,000 കോടി രൂപയുടെ ആസ്തിയുള്ള ബെമൽ. ഇതുവരെ 1,500 മെട്രോ കോച്ചുകളും 18,000 പാസഞ്ചർ കോച്ചുകളും നിർമിച്ചു. ബെമലിന്റെ പ്രധാന എതിരാളി ചൈനയിലെ സിആർആർസി കമ്പനിയാണ്. അതിർത്തിത്തർക്കത്തെ തുടർന്ന് ചൈനീസ് കമ്പനിക്ക് കേന്ദ്രസർക്കാർ നിരോധനമേർപ്പെടുത്തി