ഗൗരിയമ്മയുടെ നൂറ്റിമൂന്നാം പിറന്നാൾ ആഘോഷവും അനുസ്മരണവും അനാഥരോടപ്പം
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിലെ വനിതാ മന്ത്രിയെന്ന നിലയിലും റവന്യുമന്ത്രിയായ ഗൗരിയമ്മ ഭൂപരിഷ്ക്കരണ നിയമം കൊണ്ട് വന്നതാണ് ഇന്ന് സാധാരണക്കാർക്ക് കൃഷി ചെയ്യാനുള്ള ഭൂമി ലഭിച്ചത്അവർ ചരിത്രത്തിൻ്റെ ഭാഗ പാത്രമാണ്. നാട് ഗൗരിയമ്മയെ എന്നും ഓർക്കുമെന്നും കെ.ബാബു എം.എൽ.എ പറഞ്ഞു.ജെ.എസ്.എസ് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയഗൗരിയമ്മയുടെ നൂറ്റിമൂന്നാം പിറന്നാൾ ആഘോഷവും അനുസ്മരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു: എം.എൽ.എ എല്ലാവരും ഉണ്ടായിട്ടും അനാഥരായി ജീവിക്കാൻ വിധിക്കപ്പെട്ട നെമ്മാറയിലെ പവിത്ര ചാരിറ്റബിൾ ട്രസ്റ്റ് ലെ അന്തേവാസികളോടപ്പമായിരുന്നു പരിപാടി സംഘടിപ്പിച്ചത്.വേണു അദ്യക്ഷത വഹിച്ചു ജനതാദൾ എസ് ജില്ലാ കമ്മിറ്റി അംഗം സുദേവൻ നെന്മാറ മുൻ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ ജെ.സിഐ മുൻ പ്രസിഡൻറ് സുരേഷ് അനന്തരാമനാരായണൻ എന്നിവർ പ്രസംഗിച്ചു