ഒറ്റപ്പാലം അർബൻ ബാങ്ക് ക്രമക്കേട്: സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു
ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസ , ലക്കിഡിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ് എന്നിവര്‍ക്കെതിരെ നടപടിക്ക് അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. അടുത്ത ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. ഒറ്റപ്പാലം സഹകരണ ബാങ്കിലെ കംപ്യൂട്ടര്‍ വത്കരണവും മറ്റ് നവീകരണ പ്രവര്‍ത്തനങ്ങളിലും ക്രമക്കേട് നടന്നെന്നാണ് പരാതി ഉയര്‍ന്നത്. ഇതേത്തുടര്‍ന്നാണ് സിപിഎം കമ്മീഷനെ വച്ചത്.










