Tuesday, August 11, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അട്ടപ്പാടി ഊരില്‍ ഇന്നലെ മാത്രം മരിച്ചത് മൂന്ന് കുട്ടികള്‍

Palakkad News by Palakkad News
5 years ago
in MANNARKKAD
0
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; നാല് ദിവസത്തിനുള്ളിൽ മൂന്നാമത്തേത്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അട്ടപ്പാടി ഊരില്‍ ബാലിക സെറിബ്രല്‍ പാള്‍സി ബാധിച്ച് മരിച്ചു: ഇന്നലെ മാത്രം മരിച്ചത് മൂന്ന് കുട്ടികള്‍

അഗളി: ആദിവാസി ഊരില്‍ ബാലിക സെറിബ്രല്‍ പാള്‍സി ബാധിച്ച് മരിച്ചു. അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിലെ ജെക്കി-ചെല്ലന്‍ ദമ്പതികളുടെ ആറ് വയസുകാരിയായ മകള്‍ ശിവരഞ്ജിനിയാണ് മരിച്ചത്. സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടിയെ ശ്വാസം മുട്ടുണ്ടായതിനെത്തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിക്ക് രക്തക്കുറവും ഉണ്ടായിരുന്നുവെന്നാണ് വിവരം. ചികില്‍ സനല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദിവാസി കുടിലുകളില്‍ നിന്ന് ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ അട്ടപ്പാടിയില്‍ ഇന്നലെ മാത്രം മൂന്നു ശിശുമരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ-അയ്യപ്പന്‍ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെണ്‍കുട്ടിയും വീട്ടിയൂര്‍ ഊരിലെ ഗീതു-സുനീഷ് ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആണ്‍കുട്ടിയുമാണ് ഇന്നലെ മരിച്ച മറ്റു രണ്ടു കുട്ടികള്‍. രമ്യ-അയ്യപ്പന്‍ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള ഹൃദ്രോഗിയായ കുട്ടി അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടത്തറ ആശുപത്രിയില്‍ കൊണ്ടുപോകവേയാണ് മരിച്ചത്. ഗീതു-സുനീഷ് ദമ്പതികളുടെ കുട്ടി, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
കഴിഞ്ഞ ദിവസം തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നരമാസം പ്രായമായ കുഞ്ഞും കുറവന്‍ കണ്ടി തുളസിയുടെയും ബാലകൃഷ്ണന്റെയും കുഞ്ഞും മരിച്ചിരിച്ചിരുന്നു. ഇക്കൊല്ലം പത്തിലേറെ കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. അട്ടപ്പാടി െ്രെഡബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആദിവാസി അമ്മമാര്‍ക്ക് പോഷകാഹാരത്തിനുള്ള പണം നല്‍കുന്ന ജനനി നന്മരക്ഷാ പദ്ധതി മൂന്നുമാസമായി മുടങ്ങിക്കിടക്കുകയാണെന്ന് ഐടിഡിപി പ്രൊജക്ട് ഓഫിസര്‍ സുരേഷ് പറഞ്ഞു. നവജാത ശിശുമരണ ആവര്‍ത്തിക്കുമ്പോഴാണ് അട്ടപ്പാടിയിലെ ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ ആദിവാസികള്‍ക്കായുള്ള പദ്ധതി മുടങ്ങിക്കിടക്കുന്നത്. പോഷകാഹാരം വാങ്ങുന്നതിനായി അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിമാസം രണ്ടായിരം രൂപയാണ് നല്‍കിയിരുന്നത്. ഈ തുക മൂന്നുമാസമായി വിതരണം ചെയ്തിട്ടില്ല.

Previous Post

കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

Next Post

അജ്ഞാത വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു.

Palakkad News

Palakkad News

Next Post
അജ്ഞാത വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു.

അജ്ഞാത വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News