കലകൾ ക്കായി ഒരു വാട്സാപ്പ് കൂട്ടായ്മ
പാലക്കാട്:
കൊറോണക്കാലത്ത് പഠനത്തോടൊപ്പം ഓൺലൈനായി കലാ പഠനവും അഭിരുചിയുള്ള വർക്ക് പ്രോത്സാഹനവുമായി കലാഗ്രാമം കലാ കൂട്ടായ്മ എന്ന് വാട്സ്ആപ്പ് കൂട്ടായ്മയ്ക്ക് രൂപം നൽകി.ജില്ലയിലെ കലാ അധ്യാപകനായ സുനിൽകുമാർ മാസ്റ്റർ; മൃദംഗ വിദ്വാൻ മധുസൂദനൻ മാസ്റ്റർ: പ്രൊഫഷണൽ ആർട്ടിസ്റ്റായ ഇരട്ടക്കുളം വേണു എന്നിവർ ചേർന്നാണ് ഈ സംരംഭത്തിന് രൂപംനൽകിയിട്ടുള്ളത്. ഇതിനോടകം നിരവധി ചിത്രപ്രദർശനങ്ങളും, സംഗീതപരിപാടിയും നൃത്ത പരിപാടിയും, സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കാൻ സാധിച്ചീട്ടുണ്ട്. കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട ആഘോഷങ്ങളും ഈ കൂട്ടായ്മയിൽ നടത്തപ്പെടുന്നു,. പോർട്രേറ്റ് ആർട്ടിസ്റ്റായ അഞ്ചു മോഹൻദാസ്, വയലിനിസ്റ്റ് വിശ്വനാഥൻ മാസ്റ്റർ, ആർട്ടിസ്റ്റ് മുരളീധരൻ ഗിത്താർ ആർട്ടിസ്റ്റ് കാർത്തിക്, രാജിടീച്ചർ (വീണ )അജിത ടീച്ചർ (മദ്ദള ആർട്ടിസ്റ്റ്) നാട്യ കലാകാരികളായ ലാക്സ് ലക്ഷ്മി, വന്ദന ഉണ്ണികൃഷ്ണൻ. എന്നിവർ ഈ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് പ്രധാന പങ്കുവഹിക്കുന്നു.
കലാവിദ്യാർത്ഥികൾക്ക് വഴികാട്ടിയായും പ്രവർത്തിച്ചുവരുന്നു..