മണ്ണാർക്കാട് : ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞിരപ്പുഴ പൂഞ്ചോല സ്വദേശി ജിത്തു ആന്േറാ ജോസഫ് (24) ആണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് പീഡിപ്പിച്ചതിനുശേഷം ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്ന് യുവതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. യുവതി വിവാഹിതയാണ്.
വൈക്കം പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് ഡിവൈഎസ്പി വി.എ.കൃഷ്ണദാസ്, എസ്ഐ റോയി ജോസ്, എസ്സിപിഒ പ്രിൻസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.










