അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സാമൂഹിക വിപത്ത് ;ഗാന്ധിദർശൻ വേദി
പാലക്കാട്: അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, നരഹത്യയിലേക്ക് എത്തിച്ച
ഞെട്ടിക്കുന്ന സംഭവങ്ങൾ ഇനി ഒരിക്കലും ആവർത്തിക്കാൻ അനുവദിക്കാത്ത
രീതിയിൽ, ശക്തമായ നിയമനിർമ്മാണം കൊണ്ടുവരാൻ സർക്കാർ തയ്യാറാവണമെന്ന് കേരള
പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ലഹരിയും മയക്കുമരുന്നും ഒരു തലമുറയെ തന്നെ തകർക്കുന്ന അവസ്ഥയിൽ,
അതിനെതിരെയുള്ള പോരാട്ടം ശക്തമാക്കാൻ ഗാന്ധിദർശൻ വേദി തീരുമാനിച്ചു.
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ 75
വിദ്യാലയങ്ങളിൽ ഒരു വർഷം നീണ്ടു നില്ക്കുന്ന ചരിത്ര സെമിനാറും, ഗാന്ധി
ക്വിസും നടത്തി വരുന്നതിനോടൊപ്പം, ലഹരിവിരുദ്ധ പ്രതിജ്ഞയും എടുക്കാൻ
തീരുമാനിച്ചു.
ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനംചെയ്തു.ജനറൽ സെക്രട്ടറി
എ.ശിവരാമകൃഷണൻ അദ്ധ്യക്ഷത വഹിച്ചു.എം.എം.തോമസ്സ്, പ്രഫ: എം.ഉണ്ണികൃഷ്ണൻ,
എ.ഗോപിനാഥൻ,ചിറ്റൂർ ചന്ദ്രൻ, ടി.എൻ.ചന്ദ്രൻ ,പി .വി.സഹദേവൻ,
പി.ഉണ്ണികൃഷ്ണൻ, പി.എസ്.നാരായണൻ, എം.ഗോവിന്ദൻ കുട്ടി, എം.ജി.സുരേഷ്
കുമാർ, യു.പി.മുരളീധരൻ, എസ്.സേവ്യർ എന്നിവർ പ്രസംഗിച്ചു.