Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

രണ്ടരവയസ്സുകാരനെ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
രണ്ടരവയസ്സുകാരനെ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചെർപ്പുളശ്ശേരി: വീടിന്റെ വാതിലുകൾ അടച്ച് രണ്ടരവയസ്സുകാരനെ സാരിയിൽ കെട്ടിത്തൂക്കിയശേഷം തൊട്ടടുത്ത് അമ്മ തൂങ്ങിമരിച്ചനിലയിൽ. ബഹളംകേട്ടെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽമൂലം മകനെ രക്ഷപ്പെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയിൽ വീട്ടിൽ ജ്യോതിഷ്കുമാറിന്റെ ഭാര്യ ജയന്തിയാണ് (24) മരിച്ചത്. മകൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കുറ്റാനശ്ശേരിയിൽ തിങ്കളാഴ്ച വൈകീട്ട് 5.30-ഓടെയാണ് സംഭവം. അടച്ചിട്ടിരുന്ന ഓടിട്ട വീട്ടിലാണ് യുവതിയെയും കുട്ടിയെയും തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ബഹളംകേട്ട് ഓടിയെത്തിയ പാലക്കാട് കല്ലേക്കാട് എ.ആർ. ക്യാംപിലെ പോലീസുദ്യോഗസ്ഥൻ സി. പ്രജോഷും സമീപവാസികളും രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വാതിൽ പൊളിച്ച് വീടിനുള്ളിൽ കയറിയപ്പോൾ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു അമ്മയും കുഞ്ഞും. കുഞ്ഞിന് ചെറുചലനം തോന്നിയതോടെ താഴെയിറക്കി കൃത്രിമശ്വാസോച്ഛ്വാസം നൽകി. പ്രഥമശുശ്രൂഷയ്ക്കുശേഷം പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചതോടെ കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.

ജയന്തിയുടെ ഭർത്താവ് ജ്യോതിഷ്കുമാർ കൂലിപ്പണിക്കാരനാണ്. കുറ്റാനശ്ശേരിയിലെ ഭർതൃവീട്ടിൽ മകനും ഭർത്താവിനും അദ്ദേഹത്തിന്റെ അച്ഛനമ്മമാർക്കുമൊപ്പമായിരുന്നു മണ്ണാർക്കാട് പള്ളിക്കുറുപ്പ് സ്വദേശിനിയായ ജയന്തിയുടെ താമസം.

പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച രാത്രിയോടെ കുറ്റാനശ്ശേരിയിലേക്ക് കൊണ്ടുവന്നു. ഭർതൃവീട്ടിൽ യുവതിക്ക് അസ്വാരസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികൾ പോലീസിന് മൊഴി നൽകിയത്.
എന്നാൽ, മകൾ ജീവനൊടുക്കാനിടയായ സാഹചര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജയന്തിയുടെ അച്ഛൻ നാരായണൻ പോലീസിൽ പരാതി നൽകി.

Previous Post

ആർഎസ്എസിന്‍റെ ആക്രമണത്തിനെതിരേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം നടത്തി

Next Post

അട്ടപ്പാടി: അപര്യാപ്തതകൾ സർക്കാർ ശ്രദ്ധയിൽ എത്തിക്കു​മന്ന്​ നിയമസഭ സമിതി

Palakkad News

Palakkad News

Next Post
അട്ടപ്പാടി: അപര്യാപ്തതകൾ സർക്കാർ ശ്രദ്ധയിൽ എത്തിക്കു​മന്ന്​ നിയമസഭ സമിതി

അട്ടപ്പാടി: അപര്യാപ്തതകൾ സർക്കാർ ശ്രദ്ധയിൽ എത്തിക്കു​മന്ന്​ നിയമസഭ സമിതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News