പാലക്കാട്:ഉത്തർപ്രദേശിലെ പൂർവാഞ്ചൽ വിദ്യുത് വിതരൺ നിഗാം ലിമിറ്റഡ് സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സംയുക്ത് വിദ്യുത് സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ച വൈദ്യുതി ജീവനക്കാരെയും ശൈലേന്ദ്ര ദൂബെ അടക്കമുള്ള നേതാക്കളെയും യു.പി. പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നതിനെതിരെ യും സമരത്തെ ക്രൂരമായി അടിച്ചമർത്തി കോർപറേറ്റ് സേവ നടത്തുന്ന യുപി സർക്കാറിന്റെയും കേന്ദ്ര സർക്കാറിന്റെയും ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെയും രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി എൻ.സി.സി. ഒ. ഇ. ഇ .ഇ. നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തി.
പാലക്കാട് വൈദ്യുതി ഭവൻ പരിസരത്തു ചേർന്ന യോഗം
കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) പാലക്കാട് ഡിവിഷൻ സെക്രട്ടറി വി. എ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ
(എ ഐ ടി യു സി) ഡിവിഷൻ സെക്രട്ടറി മണി കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ പ്രസിഡൻറ്വി .കെ രവിന്ദ്രൻ,
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ടി.സുരേഷ്,
കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി.വിനോദ്, എം.സി.ആനന്ദൻ, കെ എസ് ഇ ബി ഡ ബ്യൂ എ (സി ഐ ടി യു ) സി സി അംഗം ദീപ എന്നിവർ പ്രസംഗിച്ചു.