മാസ്ക് ധരിക്കാത്ത 200 പേർക്കെതിരെ കേസ്
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് (ഒക്ടോബർ 02) പോലീസ് നടത്തിയ പരിശോധനയിൽ മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 200 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്