Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ആദിവാസി തൊഴിലാളിയെ മുറിയിൽ പൂട്ടിയിട്ട് തടങ്കലിലാക്കിയ പ്രതി കോടതിയിൽ കീഴടങ്ങി

Palakkad News by Palakkad News
8 months ago
in CHITTUR, PALAKKAD
0
ആദിവാസി തൊഴിലാളിയെ മുറിയിൽ പൂട്ടിയിട്ട് തടങ്കലിലാക്കിയ പ്രതി കോടതിയിൽ കീഴടങ്ങി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ :മുതലമട ഇടുക്കുപ്പാറ ഊർക്കുളം കാട്ടിലെ റിസോർട്ടിൽ ആദിവാസി തൊഴിലാളിയെ തടങ്കലിലാക്കിയ കേസിലെ ഒന്നാം പ്രതി കോടതിയിൽ കീഴടങ്ങി. മൂച്ചങ്കുണ്ട് ചമ്പക്കുഴിയിൽ വെള്ളയ്യനെ (54) തടങ്കലിലാക്കിയ കേസിലെ ഒന്നാം പ്രതി ഇടുക്കുപ്പാറ ഊർക്കുളം കാട്ടിലെ റിസോർട്ട് ഉടമ പ്രഭുവാണ് (40) വെള്ളിയാഴ്ച മണ്ണാർക്കാട് എസ്‌സി-എസ്‌ടി കോടതിയിൽ ഹാജരായത്.
റിസോർട്ടിലെ തൊഴിലാളിയായ വെള്ളയ്യൻ അനുവാദമില്ലാതെ മദ്യം എടുത്ത് കഴിച്ചെന്നാരോപിച്ച് മതിയായ ഭക്ഷണമോ വെള്ളമോ നൽകാതെ അഞ്ചു ദിവസം തടങ്കലിൽ പാർപ്പിച്ചതായാണ് കേസ്. വെള്ളയ്യനെ ഓഗസ്റ്റ് 22-ന് അർധരാത്രി പോലീസും നാട്ടുകാരും ചേർന്നാണ് മോചിപ്പിച്ചത്. ഈ കേസിൽ രണ്ടാം പ്രതിയും ഒന്നാം പ്രതി പ്രഭുവിൻ്റെ അമ്മയുമായ രംഗനായകി (പാപ്പാത്തി) യെ ഓഗസ്റ്റ് 28-ന് മണ്ണാർക്കാട് ആദിവാസി പ്രത്യേക കോടതി റിമാൻഡ് ചെയ്തിരുന്നു.
മൊബൈൽ ഫോൺ നമ്പർ ഉപയോഗിക്കാതെ ചില ആപ്പുകൾ ഉപയോഗിച്ചാണ് ഐടി വിദഗ്‌ധനായ ഒന്നാം പ്രതി പ്രഭു ആശയവിനിമയം നടത്തിയിരുന്നത്. ഇത് പ്രതിക്കായുള്ള പോലീസ് അന്വേഷണത്തെ ബാധിച്ചിരുന്നു. വിവിധ പോലീസ് സംഘങ്ങൾ കർണാടകയിലും തമിഴ്‌നാട്ടിലും വ്യാപക അന്വേഷണം നടത്തിയും പ്രതിയെ പിടികൂടാനായിരുന്നില്ല. പാലക്കാട്ടെ അഭിഭാഷകൻ വഴി മുൻകൂർ ജാമ്യത്തിന് പ്രഭു ശ്രമിച്ചത് പോലീസ് അറിഞ്ഞിരുന്നു. മുൻകൂർ ജാമ്യം ലഭിക്കാതെ വന്നതോടെയാണ് സംഭവം നടന്ന് രണ്ടര മാസത്തിനുശേഷം പ്രതി കീഴടങ്ങിയത്. പ്രതിയെ പിടികൂടാൻ വൈകിയത് ഒത്തുകളിയാണെന്ന് ആരോപിച്ച് വിവിധ സാമുദായിക സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധം നടത്തിയിരുന്നു. തങ്ങളുടെ അന്വേഷണത്തെത്തുടർന്നുള്ള സമ്മർദഫലമായാണ് പ്രതി കീഴടങ്ങിയത് എന്ന അവകാശവാദമാണ് പോലീസ് ഉന്നയിക്കുന്നത്.

Previous Post

അട്ടപ്പാടിയില്‍ വീട് ഇടിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു

Next Post

തീവണ്ടിയിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

Palakkad News

Palakkad News

Next Post
ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് പരിക്ക്

തീവണ്ടിയിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News