വാളയാറിൽ ബൈക്കപകടം : യുവാവ് ചോര വാർന്നു മരിച്ചു;
പാലക്കാട്.വാളയാർ ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരനു ഭക്ഷണം നൽകി മടങ്ങുന്നതിനിടെ ബൈക്കിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവാവ് മരിച്ചു. വടകരപ്പതി പരിശിക്കൽ കൊട്ടിൽകാരർ വീട്ടിൽ അമൽരാജിന്റെ മകൻ ഗ്രിഗോറി(32)ആണു മരിച്ചത്. സഹോദരന്റെ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിൽ അടയ്ക്കാൻ ഇദ്ദേഹത്തിന്റെ കയ്യിൽ സൂക്ഷിച്ച 10,000 രൂപ അപകടത്തിനു ശേഷം മോഷണം പോയെന്നു ബന്ധുക്കൾ പറഞ്ഞു. അപകടത്തിൽപെട്ട് ദേശീയപാതയോരത്തു കിടന്നപ്പോൾ അജ്ഞാതർ പണം കവർന്നതായാണ് സംശയം.