: കോഴിക്കോട് – പാലക്കാട് ദേശീയപാത വട്ടമ്പലം വളവിൽ വ്യാഴാഴ്ച പുലർച്ചെ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം കീഴ്ശ്ശേരി പള്ളിക്കുന്നത്ത് വീട്ടിൽ സാലാഹുദ്ദീന്റെ മകൻ ഷാഹിം (19) മരണപ്പെട്ടു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാലി റഹീം പരിക്കുകളോടെ പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലാണ്. പ്ലസ് ടു ഫലം അറിഞ്ഞതിനുശേഷം വിനോദയാത്രയ്ക്കായി ബൈക്കിൽ കൊടൈക്കനാലിലേക്ക് പോകും വഴിയാണ് ഷാഹിമും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാലി റഹീമും അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഉടനെഇരുവരെയും ആദ്യം വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ എം.ഇ.എസ്. ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.