മണ്ണാർക്കാട് : ആര്യമ്പാവിൽ ഇന്ന് പുലർച്ചെ നാലര മണിക്ക് നടന്ന വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. കാരാക്കുറുശ്ശി കിളിരാനി പാറക്കൽ മുഹമ്മദ് അഷ്റഫ് (48) ആണ് മരണപ്പെട്ടത്. അഷ്റഫ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഗ്യാസ് ലോറിയിൽ ഇടിച്ചാണ് അപകടം. നടന്ന ഉടനെ അഷ്റഫിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.