പാലക്കാട്.ദേശീയപാതയിൽ കുതിരാനുസമീപം വഴുക്കപ്പാറയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലടിക്കോട് വാക്കോട് പഴഞ്ചിറയിൽ ജെയിംസിന്റെ മകൻ റിജോ (അപ്പു 20) ആണ് മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയോടെ യാണ് അപകടം. കുഴിയിൽ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ എതിരെ വന്ന ടോറസിൽ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ റിജോയെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച്ച വൈകുന്നേരത്തോടെ
മരിച്ചു. അമ്മ: ഷീബ, സഹോദരങ്ങൾ: റിൻസി, റിയ, ഒപ്പം യാത്ര ചെയ്യ്തിരുന്ന പറക്കലടി രാധാകൃഷ്ണന്റെ മകൻ ധനേഷ് ( 22) പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്. കൂട്ടുകാരായ നാലു പേർ രണ്ടു വണ്ടികളിലായി തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ അഭിമുഖം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് അപകടം. മൃതദേഹം പോസ്റ്റുമോർത്തിനു ശേഷം സംസ്ക്കാരം നടത്തി.










