കല്ലടിക്കോട് : ദേശീയപാതയിൽ കരിമ്പ കച്ചേരിപ്പടിയിൽ കെ എസ് ആർ ടി സി പിന്നിൽ കണ്ടൈനർ ലോറി ഇടിച്ചു.ഒരു യാത്രക്കാരന് നിസാരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.
പാലക്കാട് നിന്നും യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. മാരുതി കാർ ലോഡുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കണ്ടെയ്നർ ലോറി. കച്ചേരിപ്പടിയിൽ ബസ് പെട്ടെന്ന് നിർത്തിയതാണ് പിറകിൽ വരികയായിരുന്ന കണ്ടെയ്നർ ഇടിക്കാൻ കാരണം.
ലോറിയുടെ മുൻവശം തകർന്നു.അപകടത്തെ തുടർന്ന് അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.










