മാതാപിതാക്കള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രി എ കെ ബാലന്
വാളയാര്‍ കേസില്‍ നീതിക്കുവേണ്ടി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നടത്തുന്ന സമരത്തിനെതിരെ മന്ത്രി എ കെ ബാലന് രംഗത്ത് . സമരത്തില്‍ നിന്ന് കുടുംബം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കേസില്‍ ജുഡീഷ്യല്‍ കമ്മിഷന് റിപ്പോര്‍ട്ടുപ്രകാരമുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഹൈക്കോടതിയുടെ മുന്നിലുളള വിഷയത്തില്‍ സമരമെന്തിനാണെന്ന് മനസിലാവുന്നില്ല.
ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ തിരിയുകയാണ്, ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കും. അങ്ങനെയെങ്കില്‍ സമരത്തിന് നിന്ന് പിന്മാറണം. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയപരമായി മാത്രമേ കഴിയൂ. സര്‍ക്കാര്‍ കുടുംബത്തിനൊപ്പമാണ് ‘- അദ്ദേഹം പറഞ്ഞു.