കോവിഡ് ബാധിതരായി ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾ ജില്ലയിൽ ഉയരുന്നു. ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തിൽ ആറുപേരും ഐസിയുവിൽ 50 പേരുമാണ് ചികിത്സയിലുള്ളത്. കടുത്ത പനി, തൊണ്ടവേദന, ശ്വാസതടസ്സം, ശ്വാസംമുട്ട് എന്നിങ്ങനെ ഗുരുതര രോഗലക്ഷണങ്ങളുള്ള 152 പേരെ ‘കാറ്റഗറി സി’ യിൽ ഉൾപ്പെടുത്തി പ്രത്യേക വാർഡിൽ ചികിത്സിക്കുന്നു. ന്യുമോണിയ, ഓക്സിജൻ സഹായം ആവശ്യമുള്ള ‘കാറ്റഗറി സി’ വിഭാഗം രോഗികൾക്കുപുറമെ ചെറിയ തോതിൽ ലക്ഷണമുള്ള എ, ബി കാറ്റഗറിയിൽ വരുന്ന രോഗികളും ജില്ലാ ആശുപത്രിയിൽ എത്തുന്നു.