സുഭിക്ഷ കേരളം.ശീതകാല പച്ചക്കറി കൃഷിയുടെ വ്യാപനത്തിന് ഒരു ലക്ഷം തൈകൾ.വിഡിപി കാർഷിക നഴ്സറിയിൽ വിതരണ ഉദ്ഘാടനം നടത്തി.
കരിമ്പ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളം പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി കാബേജ്, കോളി ഫ്ളവർ മുതലായ ശീതകാല പച്ചക്കറി തൈകളുടെ വിതരണ ഉൽഘാടനം മരുതംകാട് ജിനി ജോർജിന്റെ കൃഷിയിടത്തിലുള്ള വിഡിപി പച്ചക്കറി നഴ്സറിയിൽ കോങ്ങാട് നിയോജക മണ്ഡലം എം എൽ. എ.കെ.വി. വിജയദാസ് നിർവ്വഹിച്ചു. കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ അധ്യക്ഷയായി.കൃഷി ഓഫീസർ പി. സാജിദലി പദ്ധതി വിശദീകരിച്ചു.ഒരു ലക്ഷം കാബേജ്, കാളി ഫ്ലവർ എന്നീ ശീതകാല പച്ചക്കറി തൈകളാണ് പദ്ധതിയുടെ ഭാഗമായി വിവിധ വാർഡുകളിൽ വിതരണം ചെയ്യുന്നതിനും മണ്ണാർക്കാട് ബ്ലോക്കിലെ വിവിധ കൃഷിഭവനുകളിലേക്ക് നൽകുന്നതിനുമായി ഇവിടെ ഒരുക്കി കൊണ്ടിരിക്കുന്നത്. കരിമ്പ കാർഷിക കർമ്മ സേന, കരിമ്പ ഇക്കോഷോപ്പ്, വാർഡ് തല പഴം പച്ചക്കറി ക്ലസ്റ്ററുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തങ്കച്ചൻ മാത്യൂസ്, എം.കെ.രാമകൃഷ്ണൻ, പ്രിൻസി, ജോഷി, കൃഷി അസിസ്റ്റന്റുമാരായ മഹേഷ് വി.എസ്,സീന ജോസഫ്,കരിമ്പ ഇക്കോഷോപ്പ് പ്രസിഡന്റ് മണികണ്ഠൻ.സി.കെ,സെക്രട്ടറി എം.കെ.രാമകൃഷ്ണൻ,കൃഷി ഭവൻ പരിശീലനത്തിന് എത്തിയ കാർഷിക സർവ്വകലാശാല അവസാന വർഷ ബിരുദ വിദ്യാർത്ഥിനി കുമാരി.ഹണി മോൾ, ജിനി ജോർജ് തുടങ്ങിയവർ സംസാരിച്ചു.