മോയൻസ് സ്കൂൾ ഡിജിറ്റൈലേസേഷൻ നടപടികളെ ചുവപ്പ് നാടയിൽ കുരുക്കി കൊല്ലാൻ സർക്കാർ ശ്രമിക്കുന്നു”- KPCC ജനറൽ സെക്രട്ടറി സി.ചന്ദ്രൻ
മോയൻസ് സ്കൂളിലെ ഡിജിറ്റലൈസേഷൻ നടപടി ക്രമങ്ങളെ സർക്കാർ അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് പാലക്കാട് നിയോജകമണ്ഡലം കെ.എസ്.യു. കമ്മിറ്റി സംഘടപ്പിച്ച “സത്യം വദ. ധർമ്മം ചര.” എന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഷാഫി പറമ്പിൽ MLAക്കെതിരെ ഉള്ള ഇടതുപക്ഷത്തിന്റെ ആരോപണങ്ങൾ വെറും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ധേഹം പറഞ്ഞു. കെ.എസ്.യു പാലക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ കണ്ണാടി അധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി പി.ബാലഗോപാൽ, ഡി.സി.സി. സെക്രട്ടറി കെ.ഭവദാസ്, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ്, NSUI സോഷ്യൽ മീഡിയ അഖിലേന്ത്യാ കോർഡിനേറ്റർ അരുൺ ശങ്കർ പ്ലക്കാട്ട്, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ഗൗജ വിജയകുമാരൻ, ഇന്ദിരാ പ്രിയദർശിനി ജില്ലാ കൺവീനർ സ്മിജ, കലാശാല കൺവീനർ ശ്യാം ദേവദാസ്, കെ.എസ്.യു ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ അക്ഷയ് ശിവദാസ്, ദേവജിത്ത്, റിനു കണ്ണാടി, ഹരീഷ്, റംഷീദ്, സുധിൻ, അമൽ കണ്ണാടി, വാസുകിചന്ദ്രൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വി.എസ്.വിജീഷ് എന്നിവർ പ്രസംഗിച്ചു.സമാപനസമ്മേളനം കെ.പി.സി.സി സെക്രട്ടറി പി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.
മോയൻസ് സ്കൂളിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന പിണറായി സർക്കാരിന്റെ കള്ളി വെളിച്ചത്ത് കൊണ്ടുവരാൻ, IT@School അധികാരികളുടെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കാൻ, ഷാഫി പറമ്പിലിനെതിരെ ഉള്ള നുണപ്രചരണങ്ങളെ പൊളിച്ചടുക്കാൻ,
KSU പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ മോയൻസ് സ്കൂളിന് മുന്നിൽ പ്രതിഷേധ ഉപവാസം..
“
*കേരള കോൺഗ്രസ് (എം) സി എഫ് തോമസ് എം എൽ എ അനുസ്മരണം*🌹🌹🌹🌹🌹🌹🌹പാലക്കാട്:
രാഷ്ട്രിയ വിശുദ്ധിയുടെ പ്രതീകമായിരുന്നു സി എഫ് തോമസ് എംഎൽഎ എന്ന് മുൻ ചീഫ് വിപ്പ് അഡ്വ:തോമസ് ഉണ്ണിയാടൻ അഭിപ്രായപെട്ടു. നീണ്ട 40 വർഷത്തോളം ജനപ്രതിനിധിയായി, മന്ത്രിയായും, എംഎൽഎ ആയും പ്രവർത്തിച്ച സി എഫ് തോമസ് ആരോപണത്തിന്റെയും, അഴിമതിയുടെയും, കറപുരളാത്ത വ്യക്തിയായിരുന്നു. കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻ. ജില്ലാ പ്രസിഡന്റ് ജോബി ജോൺ അധ്യക്ഷവഹിച്ചു, എം പി പോളി മുഖ്യാതിഥിയായി. നേതാക്കളായ കെ.ശിവരാജേഷ്, തോമസ് ജേക്കബ്, ജോയ് കാക്കനാടൻ, എം വി. രാമചന്ദ്രൻനായർ, എൻ പി.ചാക്കോ, മാധവവാര്യർ, റെജി ഉള്ളെരിക്കൽ, എൻ വി. സാബു, പ്രഫസർ :മാത്യു, വി എ. ബെന്നി, ടി കെ. വത്സലൻ, പ്രജീഷ് പ്ലാക്കൽ, വർക്കി ഉമ്മൻ, മനോജ് മണ്ണാർക്കാട്, അഭിജിത് മാണി, ഹാൻസൺ, ടി കെ. സുബ്രമണ്യൻ, ബിജു പൂഞ്ചോല, ശിവാനന്ദൻ, തുടങ്ങിയവർ സംസാരിച്ചു