ജവഹർ ബാൽ മഞ്ച് കരിമ്പ 15-ാം വാർഡ് കമ്മിറ്റി ഗാന്ധി ക്വിസ് വിജയികളെ അനുമോദിച്ചു, ഗാന്ധി ചിത്രം വിതരണം ചെയ്തു.
കരിമ്പ 15-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടേയും ജവഹർ ബാൽ മഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുമോദന സദസ് വാർഡ് മെമ്പർ ബിന്ദുപ്രേമൻ ഉൽഘാടനം ചെയ്തു. ഗാന്ധി ക്വിസ്സിൽ ഒന്നാം സ്ഥാനം നേടിയ അശ്വിൻ എൻ എസിനെ വാർഡ് മെമ്പർ ബിന്ദുപ്രേമൻ പുരസ്കാരം നൽകി ആദരിച്ചു. ജവഹർ ബാൽ മഞ്ച് യൂണിറ്റ് അംഗങ്ങൾക്ക് ഗാന്ധി ചിത്രം വിതരണം ചെയ്തു.വാർഡ് പ്രസിഡണ്ട് ഡെന്നി സിറിയക് അധ്യക്ഷനായിരുന്നു. ജവഹർ ബാൽ മഞ്ച് ജില്ലാ കോ-ഓർഡിനേറ്റർ സജീവ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഷിബു, സുന്ദരൻ, ഗോപാലകൃഷ്ണൻ, ഡാൽവിൻ എന്നിവർ പ്രസംഗിച്ചു.