കേരള കോണ്‍ഗ്രസ് (ജേക്കബ്)
കലക്ട്രേറ്റ് ധര്‍ണ നടത്തി
പാലക്കാട്: ലൈഫ് മിഷന് പദ്ധതിയുടെയും സ്വര്‍ണ്ണക്കള്ളക്കടത്തിന്റെയും ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്സ് (ജേക്കബ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് വി ഡി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍സെക്രട്ടറി വി ഡി ഉലഹന്നാന് അധ്യക്ഷത വഹിച്ചു. എന്‍ കെ പുരുഷോത്തമന്, പി എം കുരുവിള, അഡ്വ. പി കെ ശ്രീധരന് എന്നിവര്‍ സംസാരിച്ചു.