റേഷൻകടകൾവഴി സപ്ലെകോ നടത്തിവരുന്ന അതിജീവന കിറ്റിന്റെ എണ്ണം കുറഞ്ഞതോടെ കടകളിൽ കാർഡുടമകളുടെ തിക്കുംതിരക്കും. സെപ്തംബറിലെ അതിജീവന കിറ്റ് ഒക്ടോബർ പകുതിപിന്നിട്ടിട്ടും 60 ശതമാനംപോലും കടകളിലെത്തിക്കാനായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇതോടെ, കാർഡുടമകളും വ്യാപാരികളും തമ്മിലുള്ള തർക്കങ്ങളും പതിവായി. കിറ്റുകളുടെ എണ്ണം കുറഞ്ഞതോടെ കടകളിലെത്തുന്ന മുഴുവൻ കാർഡുടമകൾക്കും കിറ്റ് നൽകാനാവാത്ത സ്ഥിതിയാണ്.