പാലക്കാട് ജില്ലയിൽ ഇന്ന് 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
449 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 14) 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 320 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 27 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 12 പേർ, വിദേശത്തുനിന്ന് വന്ന 5 പേർ എന്നിവർ ഉൾപ്പെടും. 449 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6521ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ, കോട്ടയം ജില്ലകളിലും, രണ്ടുപേർ തിരുവനന്തപുരം,
മൂന്നുപേർ ആലപ്പുഴ ജില്ലകളിലും,12 പേർ തൃശ്ശൂർ
17 പേർ കോഴിക്കോട്, , 46 പേർ മലപ്പുറം,57 പേർ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്