വടക്കഞ്ചേരി: വടക്കഞ്ചേരി സ്റ്റേഷനിലെ കൂടുതൽ പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്റ്റേഷൻ അടച്ചിട്ട് അണുവിമുക്തമാക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ഇന്നലെ വടക്കഞ്ചേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ പുറമെ നിന്നുള്ള എട്ട് പേർക്ക് പുറമെ ഏഴ് പോലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റേഷനിൽ രോഗബാധിതരുടെ എണ്ണം 36 ആയി ഉയർന്നു.