ഭീമമായ പിഴകൾ ചുമത്തുന്നത് നിർത്തുക,ടിപ്പർ തൊഴിലാളികൾ പണിമുടക്കി
പുലാപ്പറ്റ :ടിപ്പർ തൊഴിലാളികൾ സൂചനാപണിമുടക്ക് നടത്തി. ടിപ്പർ സർവീസ് മേഖലയിലെ ആയിരകണക്കിന് കുടുംബങ്ങളെ പട്ടിണിയിലാക്കുന്ന നിയമനങ്ങളും ,ഉദ്യോഗസ്ഥ സമീപനങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.ഹൈ സ്കൂളിന് സമീപം ഇരുപതോളം ടിപ്പർ നിർത്തിയിട്ടാണ് പ്രതിഷധം സമരം നടത്തിയത്. ഭീമമായ പിഴകൾ ചുമത്തുന്നത് നിർത്തുക,വിജിലൻസ് ,റവന്യൂ ഉദ്യോഗസ്ഥരുടെ നീതിരഹിത നടപടികൾ അവസാനിപ്പിക്കുക എന്നതാണ് ആവശ്യങ്ങൾ . സോജൻ , ജംഷീദ് കടവങ്കാട്ടിൽ , സകീർ കരിമ്പനക്കൽ എന്നിവർ സംസാരിച്ചു.