ഒലവക്കോട് ∙ റെയിൽവേ സ്റ്റേഷൻ റോഡിൽ പൊളിച്ചിട്ടിരിക്കുന്ന പാലത്തിന്റെ നിർമാണം ഉടൻ പുനരാരംഭിക്കും. ഇതു സംബന്ധിച്ച് റെയിൽവേയും പൊതുമരാമത്ത് വകുപ്പും ചർച്ച നടത്തി. പാലത്തിന്റെ പ്രവൃത്തികൾക്കു തടസ്സമായ റെയിൽവേയുടെ ശുദ്ധജല വിതരണ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ ധാരണയായി.