പാലക്കാട്ജില്ലയിലെ 33 തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ശുചിത്വപദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച രാവിലെ 10ന് ഓൺലൈനായി നിർവഹിക്കും. 28 പഞ്ചായത്തുകൾക്കും നാല് നഗരസഭകൾക്കും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിനുമാണ് ശുചിത്വ പദവി. പകൽ 11 മുതൽ 12 വരെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാന സർക്കാരിന്റെ ഉപഹാരവും സാക്ഷ്യപത്രവും തദ്ദേശ ജനപ്രതിനിധികൾക്ക് കൈമാറും.ശ്രീകൃഷ്ണപുരം പഞ്ചായത്തിനാണ് പഞ്ചായത്തുകളിൽ കൂടുതൽ മാർക്ക്. നഗരസഭകളിൽ കൂടുതൽ മാർക്ക് ലഭിച്ചത് ചിറ്റൂർ -തത്തമംഗലം നഗരസഭയ്ക്കാണ്. ഹരിത കർമസേനയുടെ പ്രവർത്തനം മികച്ച രീതിയിൽ എത്തിക്കുന്ന പഞ്ചായത്ത് വെള്ളിനേഴിയാണ്.