പാവങ്ങള്‍ക്ക് സൗജന്യ ഐപി-പികെദാസ് സസ്നേഹം ജീവകാരുണ്യപദ്ധതിയുമായി പികെ ദാസ് ഹോസ്പിറ്റല്‍
ഒറ്റപ്പാലം : വാര്‍ഡില്‍ അഡ്മിറ്റാവുന്ന പാവപ്പെട്ട രോഗികള്‍ക്ക് ബെഡ് ചാര്‍ജും നഴ്സിംഗ് ചാര്‍ജും ഹൗസ്കീപ്പിംഗ് ചാര്‍ജുമെല്ലാം സൗജന്യമാക്കി പികെദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. പികെ ദാസ് സസ്നേഹം പദ്ധതിയുടെ ഭാഗമായാണ് ഈ ജീവകാരുണ്യപദ്ധതിക്ക് നെഹ്റു ഗ്രൂപ്പ് തുടക്കമിടുന്നത്. ബിപിഎല്‍ സ്ക്രൂട്ടനൈസിംഗ് കമ്മറ്റി അപ്രൂവല്‍ നല്കുന്ന രോഗികള്‍ക്കാണ് കുറഞ്ഞ നിരക്കിലുള്ള ഈ ചികിത്സാ സൗകര്യം ലഭ്യമാകുകയെന്നു നെഹ്റു ഗ്രൂപ്പ് ചെയര്മാന് ഡോ.പി കൃഷ്ണദാസും പികെ ദാസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.ആര്‍സി കൃഷ്ണകുമാറും അറിയിച്ചു.
കമ്മറ്റി തിരഞ്ഞെടുക്കുന്ന രോഗികള്‍ക്ക് സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 50 ശതമാനം വരെ ശസ്ത്രക്രിയാ ചാര്‍ജില്‍ ഇളവ് നല്‍കും . എം.ആര്.ഐക്ക് മുപ്പതു ശതമാനവും, കണ്സ്യൂമബിള്സിന് ഏഴു ശതമാനവും,മരുന്നുകള്‍ക്ക് അഞ്ചുശതമാനവും ലാബ് , റേഡിയോളജി, എന്‍ഡോസ്കോപ്പി, കൊളോണോസ്കോപ്പി, എക്കോ, ടി.എം.ടി, മാമ്മോഗ്രാഫി, സിഗ്മോഡോസ്കോപ്പി എന്നീ ഇന്‍വെസ്റ്റിഗേഷനുകള്‍ക്ക് പത്തുശതമാനവും കിഴിവ് നല്‍കും. ഡയാലിസിസ്, ആന്‍ജിയോഗ്രാം, ആന്റിയോപ്ലാസ്റ്റി എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി 8089989963, 7510885999, 0466 2344500 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പികെ ദാസ് ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ സെബി പൗലോസ് അറിയിച്ചു.