വോട്ടിംഗ യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധന തുടങ്ങി
പാലക്കാട്: ആസന്നമായിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടിംങ്ങ് യന്ത്രം പാലക്കാട് ആര്‍ഡിഒ ഓഫീസില്‍ എത്തി. ഹൈദ്രാബാദ് ഇ സി ഐ എല്‍ കമ്പനി നിര്‍മ്മിച്ച യന്ത്രങ്ങളുടെ ഒന്നാം ഘട്ട കാര്യക്ഷമത പരിശോധന നടന്നുവരികയാണ്. കമ്പനി എഞ്ചിനീയര്‍മാര്‍, റവന്യു, പഞ്ചായത്ത്, ജീവനക്കാരാണ് പരിശോധന നടത്തുന്നത്. വന്‍ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. മൂവ്വായിരത്തി അഞ്ഞൂറ് കണ്ട്രോള് യൂണിറ്റും പതിനായിരത്തി അഞ്ഞൂറ് ബാലറ്റ് യൂണിറ്റുകളുമാണുള്ളത്. തെരഞ്ഞെടുപ്പിനുമുമ്പുള്ള ദിവസങ്ങളില്‍ ആര് ഒ മാര്‍ ഇ വി എം സെറ്റിങ്ങ് നടത്തി വീണ്ടും പരിശോധിച്ചശേഷമാണ് ബൂത്തുകളില്‍ സ്ഥാപിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.
—