ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ ഏകദിന ഉപവാസം സമാപിച്ചു.
ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ ഏകദിന ഉപവാസം സംഗീതഞ്ജന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി നാരങ്ങാനീര് നല്കി അവസാനിപ്പിക്കുന്നു.
ഒറ്റപ്പാലംഃ-കേന്ദ്ര-സംസ്ഥാന ഭരണകൂട ഭീകരതക്കെതിരെയും,ദളിത്-സ്ത്രീ പീഠനങ്ങള്ക്കെതിരെയും,ഹരിജന്‍ ബാലികയെ പീഡിപ്പിച്ചു കൊന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനു പകരം കേസ് തേച്ച് മാച്ച് കളയുന്നതിന് മുന്‍കെെയെടുത്ത യു.പി സര്‍ക്കാരിന്റെ നിലപാടുകള്ക്കെതിരെയുംജനമനസാക്ഷി ഉണര്‍ത്തുന്നതിന് ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന രക്ഷാധികാരി ശ്രീ.കെ.എ.ചന്ദ്രന്(Ex.MLA) ,സംസ്ഥാന പ്രസിഡന്റ് ശ്രീ.വി.സി.കബീര്‍ മാസ്റ്റര്‍ (മുന്‍മന്ത്രി) ,വെെസ് പ്രസിഡന്റ് പി.ഹരിഗോവിന്ദന് മാസ്റ്റര്‍ (KPCC സെക്രട്ടറി) തുടങ്ങിയവര്‍ നടത്തിയ ഏകദിന ഉപവാസം സംഗീതഞ്ജന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി നാരങ്ങാനീര് നല്കി അവസാനിപ്പിച്ചു. വി.സി.കബീര്‍ മാസ്റ്റര്‍ അധ്യക്ഷനായി. കഥകളി ആചാര്യന് സദനം ഹരികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.DCC ജനറല്‍ സെക്രട്ടറിമാരായ സത്യന് പെരുമ്പറക്കോട്, കെ.ശ്രീവത്സന്‍, ഓമന ഉണ്ണി, ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ പ്രസിഡന്റ് പി.എസ്.മുരളീധരന് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റുമാരായ എന്‍.കെ.ജയരാജ്, രാമചന്ദ്രന്, പ്രദീപ്, ദളിത് കോണ്‍ഗ്രസ്സ് നേതാക്കളായ പാഞ്ചാലി, പി.സ്വാമിനാഥന്, മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഷാഹിദ റഹ്മാന്, മുസ്ലീം ലീഗ് നേതാക്കളായ കാസീം, ജലീല്‍, കേരള കോണ്‍ഗ്രസ്സ് നേതാവ് തോമസ് ജേക്കബ്, ജനദാതള്‍ നേതാവ് കുഞ്ഞുമൊയ്തു, ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ ചെയര്മാന്, എസ്.ശ്രീനാഥ്, INTUC ജില്ലാ പ്രസിഡന്റ് മനോജ് ചിങ്ങന്നൂര്‍, KSU നിയോജക മണ്ഡലം പ്രസിഡന്റ് ജസീല്‍, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ വി.കെ.ജഗദീഷ്, വിജേഷ്, ഗിരീഷ്കുമാര്‍, അഡ്വ.രമേഷ് പൂങ്കാവനം മുണ്ടൂര്‍ രാജന്, അന്‍സാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.