മണ്ണാർക്കാട്: മണ്ണാർക്കാട് വൈദ്യുതിഭവനത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈൻ വഴി നിർവഹിച്ചു. വൈദ്യുതിമന്ത്രി എം.എം.മണി അധ്യക്ഷത വഹിച്ചു. റൂറൽ ബാങ്ക് ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.വി.വിജയദാസ് എംഎൽഎ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ മണ്ണാർക്കാട് എംഎൽഎ അഡ്വ.എൻ.ഷംസുദ്ദീൻ ശിലാഫലകം അനാച്ഛാദനം ചെയ്തു.
മണ്ണാർക്കാട് ഇലക്ട്രിക്കൽ ഡിവിഷൻ, ഇലക്ട്രിക്കൽ സബ് ഡിവിഷൻ, ഇലക്ട്രിക്കൽ സെക്ഷൻ,ട്രാൻസ്മിഷൻ സബ് ഡിവിഷൻ ഓഫീസുകൾ തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതിനാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ജനറേഷൻ, ട്രാൻസ്മിഷൻ കണ്‍സ്ട്രക്ഷൻ തുടങ്ങിയ ഓഫീസുകൾ കൂടി ഉൾക്കൊള്ളാവുന്ന തരത്തിലായിരിക്കും കെട്ടിടം.