പോസ്റ്റോഫീസ് ജീവനക്കാരന് തടവും പിഴയും
വടക്കന്തറ പോസ്റ്റ് മാസ്റ്റാറായിരിക്കെ നിക്ഷേപകരുടെ അക്കൗണ്ടില്‍ നിന്നും വ്യാജ വൗച്ചര്‍ ഉണ്ടാക്കി 1,58000 രൂപ തട്ടിയെടുത്ത കേസില്‍ ചൊക്കനാഥപുരം സ്വദേശി എം. നന്ദകുമാറിന് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മൂന്ന് വര്‍ഷം തടവും 10000 രൂപ പിഴയും വിധിച്ചു. 2013 ഏപ്രില്‍ മുതല്‍ 2014 ഏപ്രില്‍ വരെയുള്ള കാലയളവിലാണ് പണം തിരിമറി നടത്തി വ്യാജ ഒപ്പിട്ട് കൈപ്പറ്റിയത്. ടൗണ്‍ നോര്‍ത്ത് പൊലീസ് അന്വേഷിച്ച കേസില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കെ.ഷീബ ഹാജരായി.