ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം: വ്യത്യസ്ത മത്സര പരിപാടികളുമായി മണ്ണാർക്കാട് നജാത്ത് കോളേജ് സൈക്കോളജി ഡിപ്പാർട്ട്മെൻറ്
മണ്ണാർക്കാട്: ”എല്ലാവരും എപ്പോഴും എല്ലായിടത്തും മാനസികാരോഗ്യം കൈവരിക്കുകയെന്ന” സന്ദേശത്തിൽ ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജ് സൈക്കോളജി ഡിപ്പാർട്ട്മെൻറ് സംഘടിപ്പിക്കുന്ന സപ്തദിന മത്സര പരിപാടികൾ ആരംഭിച്ചു. ഒക്ടോബർ 4 മുതൽ 10 വരെയുള്ള ദിവസങ്ങളിലായി പ്രസംഗം, ഫോട്ടോഗ്രഫി, പെയിൻ്റിങ്, ഡ്രോയിങ്, ക്യാപ്ഷൻ റൈറ്റിങ്, കവിത രചന, ബുക് ക്രാഫ്റ്റ്, ബോട്ടിൽ ആർട്സ്, ഷോർട്ട് ഫിലിം നിർമാണം തുടങ്ങിയ മത്സരങ്ങളാണ് നടക്കുക.
തങ്ങളുടെ വീടുകളിലിരുന്ന് നൂറുകണക്കിന് മത്സരാർത്ഥികൾ ഡിപ്പാർട്ട്മെൻറ് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റെ ഭാഗമാകുമെന്ന് എച്ച്.ഒ.ഡി സുനിത അറിയിച്ചു.
ലോക്ക് ഡൗൺ കാലം തൊട്ട് പത്തിലധികം വെബിനാറുകൾ സംഘടിപ്പിച്ചതടക്കം ഓൺലൈൻ മേഖലയിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ച് ശ്രദ്ധയാകർഷിക്കുകയാണ് നജാത്ത് കോളേജ് സൈക്കോളജി ഡിപ്പാർട്ട്മെൻ്റ്.