പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലെ പാലക്കാട് ഏരിയയിലെ 84 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് ഓഫീസർമാർക്കും താൽക്കാലിക, സ്ഥിരം ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചു. ഓഫീസ് അണുവിമുക്തമാക്കി. റെയിൽവേ ഗതാഗതത്തെ ബാധിക്കാത്ത വിധം ക്രമീകരണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.