കോവിഡ് പ്രതിരോധത്തിനിറങ്ങിയ അമ്പതിലധികം പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ള നിരവധി പൊലീസുകാർ നിരീക്ഷണത്തിലാണ്. ഇത് ജില്ലയുടെ കോവിഡ് പ്രതിരോധങ്ങളെ താളംതെറ്റിക്കുമെന്നാണ് ആശങ്ക. നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ നഗരങ്ങളിൽ പരിശോധന തുടങ്ങി. ഇത്തരം പരിശോധനകൾക്ക് ആവശ്യത്തിന് പൊലീസിനെ വിന്യസിക്കാനാവുന്നില്ല. പുതുനഗരം സ്റ്റേഷനിൽ 44 പേരിൽ നടത്തിയ ആന്റിജെൻ പരിശോധനയിൽ മൂന്ന് ഗ്രേഡ് എസ്‌ഐ, ഒരു ഗ്രേഡ് എഎസ്‌ഐ, ആറ് സീനിയർ സിപിഒ, 13 സിപിഒ എന്നിങ്ങനെ കോവിഡ് പോസിറ്റീവ് ആയി. കല്ലേക്കാട് എആർ ക്യാമ്പ്, മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയൻ, ടൗൺ നോർത്ത്, ട്രാഫിക്, കൺട്രോൾറൂം സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു.