ജില്ലാ ആശുപത്രിയിൽ നവീകരിച്ച ജാലക മോർച്ചറി, സർജിക്കൽ ഐസിയു എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് 17 ലക്ഷം രൂപ ചെലവഴിച്ചാണ് മോർച്ചറി സജ്ജീകരിച്ചത്. കോവിഡിനെത്തുടർന്ന് പുറത്തുനിന്ന് ആളുകൾക്ക് കാണാവുന്ന വിധമാണ് ജാലക മോർച്ചറി ഒരുക്കിയത്. ഇവിടെ ഒരേസമയം 16 മൃതദേഹങ്ങൾ സൂക്ഷിക്കാം. കൂടുതൽ ഐസിയു ബെഡ് ആവശ്യമായി വരുന്ന സാഹചര്യം കണക്കിലെടുത്താണ് 24 ബെഡ്ഡുള്ള മെഡിക്കൽ ആൻഡ് സർജിക്കൽ ഐസിയു യൂണിറ്റ് ജില്ലാ ആശുപത്രിയിൽ ഒരുക്കിയത്.