പ്രാദേശിക പത്രപ്രവർത്തകരെസർക്കാർ സഹായിക്കണം
പ്രൊഫ: തോമസ് വി.പുളിക്കൻ
ലോക്ഡൗണും കൊറോണാ വ്യാപനവും മൂലം ദുരിതമനുഭവിക്കുന്നസംസ്ഥാനത്തെ പ്രാദേശിക പത്രപ്രവർത്തകരെസഹായിക്കാൻ സർക്കാർഅടിയന്തിരമായി തയ്യാറാകണമെന്ന്;കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ സെക്രട്ടറിയും ഡിസിസി മെമ്പറുമായ പ്രൊഫ: തോമസ് വി.പുളിക്കൻആവശ്യപ്പെട്ടു. ലോക്ക് ഡൗൺ തുടങ്ങിയ നേരത്ത്; ധനസഹായത്തെക്കുറിച്ച്ആലോചിക്കാമെന്ന് വാക്കു തന്ന സർക്കാർ, ഇപ്പോൾ മൗനത്തിലാണ്.സാമുഹൃഒത്തുചേരലുകൾഎല്ലാം ഇല്ലാതായതോടെവാർത്തകൾ ഇല്ലാതായി.”അക്രഡിറ്റേഷൻ ” എന്ന സാങ്കേതികത്വത്തിൻ്റെ പേരിൽ ;നാട്ടിലെ പത്രപ്രവർത്തകർ പത്രസ്ഥാപനങ്ങളാലുംസർക്കാരിനാലും തീർത്തും അവഗണിക്കപ്പെടുന്നു. അവർക്ക് കുടുംബമുണ്ട്; പ്രാരാബ്ധങ്ങളുണ്ട്; ഞാനറിയുന്ന പലരും വലിയ ജീവിതപ്രതിസന്ധിയിലാണ്. ആയതിനാൽ; മന്ത്രിമാരും ജന: പ്രതിനിധികവുംഅടിയന്തിരമായി ഈ വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.