Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഗാന്ധിയൻ സത്യാഗ്രഹത്തിൻ്റെ സമാപനം പ്ലാച്ചിമടയിൽ തുടങ്ങി  

Palakkad News by Palakkad News
6 years ago
in CHITTUR
0
ഗാന്ധിയൻ സത്യാഗ്രഹത്തിൻ്റെ സമാപനം പ്ലാച്ചിമടയിൽ തുടങ്ങി  
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗാന്ധിയൻ കളക്ടീവ് ദേശീയ സത്യാഗ്രഹത്തിൻ്റെ സമാപനം പ്ലാച്ചിമടയിൽ തുടങ്ങി  
പാലക്കാട്: “ഗാന്ധിജിയുടെ ഇന്ത്യ ദരിദ്രനെ മറക്കാത്ത രാഷ്ട്രീയം അവശ്യപ്പെടുന്നു” എന്ന മുദ്രാവാക്യമുയർത്തി ഗാന്ധിയൻ കളക്ടീവ് പരിസ്ഥിതി ദിനമായ ജൂൺ 5 ന് ബീഹാറിലെ ചമ്പാരനിൽ തുടക്കം കുറിച്ച ദേശീയ ഉപവാസ സത്യാഗ്രഹത്തിന്റെ സമാപന സത്യാഗ്രഹം പ്ലാച്ചിമടയിൽ തുടങ്ങി.പ്ലാച്ചിമട കോളാ വിരുദ്ധ സമരപന്തലിൽ ഇന്നലെ വൈകിട്ടു 5 മണി മുതൽ ഇന്ന് വൈകിട്ടു 5 മണി വരെ 24 മണിക്കൂർ ഉപവാസമനുഷ്ഠിക്കുന്നത് ഗാന്ധിയൻ കളക്ടീവ് കേരള സംസ്ഥാന കൺവീനർ അഡ്വ.ജോർജുകുട്ടി കടപ്ലാക്കൽ ആണ്. കോളവിരുദ്ധ സമരസമിതി പ്രവർത്തകൻ പ്ലാച്ചിമട കണ്ണദാസ് ഐക്യദാർഡ്യ ഉപവാസം അനുഷ്ഠിക്കുന്നുണ്ട്.എൻ. എ. പി. എം ദേശീയ കൺവീനർ വിളയോടി വേണുഗോപാലൻ ഉപവാസ സത്യാഗ്രഹം ഉൽഘാടനം ചെയ്തു.ഗാന്ധിയൻ കളക്ടീവ് ജില്ലാ കോർഡിനേറ്റർ പുതുശ്ശേരി ശ്രീനിവാസൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള സർവ്വോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി ഈസാബിൻ അബ്ദുൾകരീം മുഖ്യപ്രഭാഷണം നടത്തി. പ്ലാച്ചിമട കോള വിരുദ്ധ സമര ഐക്യദാർഡ്യ സമിതി സംസ്ഥാന കൺവീനർ കെ.വി.ബിജു, പ്ലാച്ചിമട കോള വിരുദ്ധ സമര സമിതി  കൺവീനർ ശക്തിവേൽ.കെ,  ജോ. കൺവീനർ പ്ലാച്ചിമട ശാന്തി, എം. തങ്കവേലു, പ്ലാച്ചിമട മുരുകൻ, സരസ. എം, എ. കാളിയപ്പൻ, കെ. മുത്തുലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
കൃഷിക്കാരെയും തൊഴിലാളികളെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്ന ആവശ്യമാണ് സത്യാഗ്രഹം മുന്നോട്ടുവച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഗാന്ധിജി ഇന്ത്യയിൽ ആദ്യം നടത്തിയ സത്യാഗ്രഹം 1917- ൽ ചമ്പാരനിലെ നീലം കർഷകർക്കു വേണ്ടിയായിരുന്നു. ഒരു നൂറ്റാണ്ടിനു ശേഷം അതേ ചമ്പാരനിലെ സമരഭൂമിയിൽ നിന്നാരംഭിച്ച ഇപ്പോഴത്തെ സത്യാഗ്രഹത്തിന്റെ ദേശീയ തലത്തിലുള്ള സമാപന സ്ഥലമായി പ്ലാച്ചിമടയെ തിരഞ്ഞെടുത്തത്, സമൂഹത്തിലെ ഏറ്റവും ദുർബ്ബലരായ ആദിവാസികളും, കർഷകരും പ്രത്യേകിച്ച് സ്ത്രീകളും ഉയർത്തിയ അഹിംസാത്മകമായ ചെറുത്തുനിൽപ്പ് വഴി  ലോകത്തിലെ ഏറ്റവും പ്രബലരായ കോർപ്പറേറ്റ് സ്ഥാപനമായ കൊക്ക കോളായെ മുട്ടുകുത്തിച്ച സ്ഥലമെന്ന നിലക്കാണ്. ദേശീയ തലത്തിൽ കഴിഞ്ഞ നാലു മാസമായി നടന്നു വരുന്ന സത്യാഗ്രഹത്തിന്റെ അടുത്ത ഘട്ടമായി കാർഷിക മേഖലയുടെ പ്രശ്നങ്ങളിലിടപ്പെട്ടുകൊണ്ടുള്ള ദീർഘകാല പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ഗാന്ധിയൻ കളക്ടീവ്. 
കേരളത്തിൽ കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കുന്നതിന് നയപരമായും ഘടനാപരമായും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച പ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു കൊണ്ടുള്ള പ്രചരണ – സമര പരിപാടികളും, ഭക്ഷണ – ആരോഗ്യ കാര്യങ്ങളിലെ സ്വാശ്രയത്വം ലക്ഷ്യമിട്ടുള്ള ഭക്ഷ്യ – ആരോഗ്യ സ്വരാജ് കാമ്പയിനുമാണ് അടുത്ത ഘട്ടം പ്രവർത്തനമായി ഗാന്ധിയൻ കളക്ടീവ് തീരുമാനിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി പ്രാദേശിക കർഷക കൂട്ടായ്മകൾക്ക് രൂപം കൊടുക്കുന്ന പ്രവർത്തനത്തിന്റെ തുടക്കവും സത്യാഗ്രഹ സമാപനത്തോടനുബന്ധിച്ച് ഇന്ന് പ്ലാച്ചിമടയിൽ നടക്കും. 
ഒക്ടോബർ 2 ന് രാവിലെ 9 മണിക്ക് സമാപന പരിപാടികൾ ആരംഭിക്കുന്ന . സത്യാഗ്രഹ സമാപന സമയമായ വൈകിട്ട് 5 മണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി മുൻ ചെയർമാനും കവിയുമായ കെ. സച്ചിദാനന്ദൻ ഓൺലൈനായി പ്രഭാഷണം നടത്തും. ദേശീയ സത്യാഗ്രഹ സമാപനത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ കർഷക സംഗമങ്ങളും കൂട്ട ഉപവാസ പരിപാടികളും നടക്കുന്നുണ്ടു്. ഇരുപത്താറു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കഴിഞ്ഞ നാലു മാസമായി നടക്കുന്ന സത്യാഗ്രഹത്തിൽ പങ്കാളികളായി. അവരിൽ സന്ദീപ് പാണ്ഡെ, പി.വി.രാജഗോപാൽ, ദയാബായി, ഡോ.രാജേന്ദ്ര സിംഗ്, അമർനാഥ് ഭായി, രാധാ ബെൻ ഭട്ട് തുടങ്ങിയ പ്രമുഖരും ഉൾപ്പെടും. 

Previous Post

ഗാന്ധിയൻ കളക്ടീവ് ദേശീയ ഉപവാസ സത്യാഗ്രഹം ഉൽഘാടനം

Next Post

ഒക്ടോബര്‍ അഞ്ചിനകം കോവിഡ് എഫ്.എല്‍.ടി.സി.കള്‍ തുടങ്ങും: മന്ത്രി

Palakkad News

Palakkad News

Next Post

ഒക്ടോബര്‍ അഞ്ചിനകം കോവിഡ് എഫ്.എല്‍.ടി.സി.കള്‍ തുടങ്ങും: മന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News