ബാബറി മസ്ജിദ് വിധി: മതേതര ഇന്ത്യയുടെ കടയ്ക്ക് കത്തി വെക്കൽ കേരള മുസ്ലീം കോൺഫറൻസ് ബാബറി മസ്ജിദ് പൊളിച്ചത് സംബന്ധിച്ച് ലഖ്നോവിലെ സി.ബി.ഐ. പ്രത്യേക കോടതി പുറപ്പെടുവിച്ച വിധി മതേതര ഇന്ത്യയുടെ കടയ്ക്ക് കത്തിവെയ്ക്കുന്നതും സംഘ് പരിവാറിന്റെ അജൻഡ നടപ്പാക്കിയതുമാണെന്ന് കേരളാ മുസ്ലീം കോൺഫറൻസ്(മുസ്ലീം ഐക്യ വേദി) ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. മത നിരപേക്ഷ ശക്തികളെ നിരാശ പ്പെടുത്തുന്ന ഈ വിധിക്കെതിരെ സി.ബി.ഐ. ഹൈക്കോടതിയിൽ അപ്പീൽ നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ വ്യക്തമായ തെളിവ് നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും, തെളിവായി നൽകിയ വീഡിയോ കാസറ്റിലെ ദൃശ്യങ്ങൾ വ്യക്തമല്ലായെന്നുമുള്ള കോടതിയുടെ കണ്ടെത്തൽ വിചിത്രമാണ്. ലോകം മുഴുവൻ ദൃശ്യ മാധ്യമങ്ങളിലൂടെ കണ്ട പള്ളി പൊളിക്കലുമായി കോടതിയിൽ സമർപ്പിച്ച കാസറ്റുകളിലെ ശബ്ദം വ്യക്തമല്ലെന്നും പള്ളി പൊളിച്ചത് സാമൂഹ്യ വിരുദ്ധരുമാണെന്ന കോടതിയുടെ കണ്ടെത്തൽ മതേതര ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതും അനീതിയുമാണെന്ന്ക്കില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരള മുസ്ലീം കോൺഫറൻസ് ജന: കൺവീനർ എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ. ജബ്ബാറലി, സി.മുഹമ്മദ് ഷെറീഫ്, എം.എ.ലത്തീഫ്, എസ്.എ.മുഹമ്മദ് യൂസഫ് , ജെ ബഷീർ അഹമ്മദ്, ടി.കെ.മുഹമ്മദ് ബഷീർ, കെ.എം.സിദിഖ്, എ അബ്ദു റബ്ബ്, കെ. ഇസ്മായിൽ എസ്. മുജീബ് റഹ്മാൻ പ്രസംഗിച്ചു