വലിയങ്ങാടി മേഖലയെ നിബന്ധനകളോടെ കൺണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി
പാലക്കാട് വലിയങ്ങാടി മേഖലയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനാൽ ശകുന്തള ജംങ്ഷൻ മുതൽ മേലാമുറി മാർക്കറ്റ് അവസാനിക്കുന്നത് വരെയുള്ള പ്രദേശങ്ങളെ നിബന്ധനകളോടെ കണ്ടൈൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു.
പ്രദേശത്ത് പാലിക്കേണ്ട നിബന്ധനകൾ
1.കോവിഡ് രോഗലക്ഷണം ഇല്ലാത്തവർ മാത്രമേ കടകൾ / സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടുള്ളൂ.
- വലിയങ്ങാടി പച്ചക്കറി – മീൻ മാർക്കറ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ട നടപടികൾ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതാണ്. ആളുകൾ കൂടി നിൽക്കുന്ന സാഹചര്യം ഉണ്ടാകരുത്.
- കടകൾ / സ്ഥാപനങ്ങളിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമ ഉറപ്പു വരുത്തേണ്ടതാണ്.
- എല്ലാ വ്യക്തികളും മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. കൈകൾ അണുവിമുക്തമാക്കാനുള്ള സംവിധാനം കട/ സ്ഥാപന ഉടമ ഉറപ്പു വരുത്തണം.
- ഒരേ സമയത്ത് അകത്തേയ്ക്ക് പ്രവേശിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണം കട/ സ്ഥാപനത്തിൻ്റെ വിസ്തൃതി അനുസരിച്ച് നിജപ്പെടുത്തി തിരക്ക് നിയന്ത്രിക്കണം.
- ചുമട്ടു തൊഴിലാളികളുടെ വിശ്രമ കേന്ദ്രങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കുക.
- പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകളിൽ സ്ഥാപന ഉടമകൾ, തൊഴിലാളികൾ നിർബന്ധമായും പങ്കെടുത്ത് കോവിഡ് ടെസ്റ്റിന് വിധേയമാകണം.