പാലക്കാട്കോവിഡ് ക്ലസ്റ്ററായ പാലക്കാട് വലിയങ്ങാടിയും കൊടുവായൂർ മാർക്കറ്റും അടച്ചതോടെ പച്ചക്കറി മൊത്തവ്യാപാരം നിലച്ചു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള പച്ചക്കറി വരവും നിന്നു. കോവിഡ് വ്യാപന ഭീതിയിൽ വഴിയോരക്കച്ചവടം ഉൾപ്പെടെ നിരോധിച്ചതിനാൽ പച്ചക്കറി ലോറികൾ എത്തുന്നില്ല.