മാതാ കോവിൽ പരിസരത്ത് മാലിന്യ നിക്ഷേപം സ്ഥിരമാവുന്നതായി പരാതി. വൃത്തിയാക്കുന്തോറും സാമുഹ്യ വിരുദ്ധർ വീണ്ടും മാലിന്യം കൊണ്ടുവന്നിടുകയാണെന്നും പള്ളി പരിസരമാണെന്ന ചിന്ത പോലും അവർക്കില്ലെന്നും പരിസരവാസികൾ പറഞ്ഞു. പ്രാർത്ഥിക്കാനായി പള്ളിയിലെത്തുന്നവർക്ക് ദുർഗന്ധം ശ്വസിക്കേണ്ടതായ ഗതികേടാണെന്നും സി.സി.കാമറ സ്ഥാപിച്ച് കുറ്റക്കാരെ കണ്ടു പിടിച്ച് തക്ക ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.