പതിനാറുകാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു
കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ 19ന് കാവശ്ശേരിയിലെ വീട്ടില്‍വെച്ച് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം ഉണ്ടായത്.
സുലൈമാന്റെ മകളുടെ മകനായ 16കാരൻ 10 വയസ്സുള്ള സഹോദരിയുമായുള്ള തർക്കത്തിനിടെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. മുത്തശ്ശനായ സുലൈമാൻ പത്തു വയസ്സുകാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേല്‍ക്കുകയായിരുന്നു








