സിപിഐഎമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് വിമര്‍ശനം. സിപിഐഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇ എന്‍ സുരേഷ് ബാബു അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് മാഫിയയായി സിപിഐഎം മാറിയെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളില്‍ സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ട്. നേതാക്കളുടെ സ്വത്ത് വിവര കണക്കുകള്‍ പുറത്തുവിടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.








