ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം; നാലുപേര്‍ക്ക് ഗുരുതര പരിക്ക്
വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി സതീശനാണ് മരിച്ചത്. തകർന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ സതീശനെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ഉടൻ തന്നെ ദില്‍ഷാദ് ഗാർഡനിലെ രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു








