ഒലവക്കോട് പുതിയപാലത്തിനു സമാന്തരമായി പാലം: സാധ്യതാപഠനത്തിന് അനുമതി
ഒലവക്കോട് മേഖലയില്‍ പതിവായിതീർന്ന ഗതാഗതക്കുരുക്ക് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കല്പാത്തിപുഴയിലെ പുതിയപാലത്തിന് സമാന്തരമായി പുതുതായി പാലം നിർമിക്കണമെന്ന ആവശ്യം എംഎല്‍എ യോഗത്തില്‍ ഉന്നയിച്ചു.
50 വർഷത്തിനടുത്ത് പഴക്കമുള്ള നിലവിലെ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരുന്പോള്‍ ഗതാഗതം പൂർണമായി നിർത്തിവയ്ക്കേണ്ട സ്ഥിതിയാണുള്ളതെന്ന് എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി









