പിതൃ സഹോദരിയെ 42കാരന് വെട്ടിക്കൊലപ്പെടുത്തി
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്
മണ്ണാര്‍ക്കാട്ട് പിതൃസഹോദരിയെ 42-കാരന് വെട്ടിക്കൊലപ്പെടുത്തി. ചേറുംകുളം കരിമ്പന്‍കുന്ന് ആദിവാസി ഉന്നതിയിലെ മാധവി (70) ആണ് ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്.
കൃത്യം നടത്തിയ ശേഷം പ്രതിയായ ചേറുംകുളം സ്വദേശി ശശി (42) മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.










