കെഎസ്ആർടിസി ഡിപ്പോയുടെ പരിസരത്തുനിന്ന് ബസ് മോഷ്ടിച്ചുകൊണ്ടുപോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മേപ്പറന്പ് സ്വദേശി ഫാസില്‍ (28) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഏഴിനു പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംഭവം. ഡിപ്പോയ്ക്കു സമീപം റോഡരികില്‍ പാർക്കു ചെയ്തിരുന്ന ബസ് സ്റ്റാർട്ട് ചെയ്ത് ടൗണിലൂടെ ഓടിച്ചു പോകുകയായിരുന്നു.
അമിതവേഗത്തില്‍ പോയതിനെത്തുടർന്ന് വഴിയിലുള്ള ഒരു കടമുറി ഇടിച്ചുതകർക്കുകയും ബസിന്റെ പല ഭാഗങ്ങളും തകരുകയും ചെയ്തിരുന്നു.









