ചുട്ടുപൊള്ളുകയാണ് പാലക്കാട് ജില്ല. 40 ഡിഗ്രിക്ക് മുകളിലാണ് ജില്ലയിലെ ശരാശരി ചൂട്.
ഉഷ്ണ തരംഗത്തിന് സമാനമായ അന്തരീക്ഷമാണ് പാലക്കാട് ജില്ലയില്‍ നിലവിലുള്ളത്.
പകല്‍ സമയങ്ങളില്‍ ഹ്യുമിഡിറ്റി കൂടുതലായതിനാല്‍ ചൂടിൻ്റെ കാഠിന്യവും കൂടും. വിയർപ്പും , തളർച്ചയും, തലകറക്കവും കാരണം ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ് സൂര്യാതപമേറ്റ് ജില്ലയില്‍ ഒരാള്‍ മരിച്ചിട്ടുണ്ട്.









